Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Jail

ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി ശ​ര​ത് പ്ര​സാ​ദി​നെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​ണ് ശ​ര​ത് പ്ര​സാ​ദ്. ജി​ല്ലാ ജ​യി​ലി​ലെ ടോ​യ്‌​ല​റ്റി​ൽ ഉ​ടു​മു​ണ്ടി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​ണ് ശ​ര​ത് പ്ര​സാ​ദി​നെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വൈ​കി​ട്ട​ത്തെ റേ​ഷ​ൻ വാ​ങ്ങി മു​ക​ൾ​നി​ല​യി​ലെ എ​ഫ് വ​ൺ സെ​ല്ലി​ലേ​ക്ക് പോ​യ ശ​ര​ത്പ്ര​സാ​ദ് മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ടോ​യ്‌​ല​റ്റി​ലേ​ക്ക് പോ​യ​ത്.

തു​ട​ർ​ന്ന് പ്രി​സ​ൺ ഓ​ഫീ​സ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ജി​സ്ട്രേ​റ്റി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

Latest News

Corehub Up